Kerala Express

ആരംഭവും വളര്‍ച്ചയും

സഹോദരസ്നേഹത്തിന്‍റെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ഒരു സംയുക്ത സമ്മേളനമാണ്‌ കേരളാ എക്സ്പ്രസ്സിന്‍റെ മുഖ്യ പത്രാധിപരായ കെ.എംഈപ്പന്‍റെ ജീവിതംഅമേരിക്കയില്‍ അന്യമായികൊണ്ടിരിക്കുന്ന നമ്മുടെ മാതൃഭാഷയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് ആവശ്യവും അതിലേറെ കടമയുമാണന്ന് ഈപ്പച്ചന്‍ ചിന്തിച്ചു; അതോടൊപ്പംതന്നെ നമ്മുടെ സംസ്കാരവും പൈതൃകവും ഇവിടെ നിലനിര്‍ത്തണംഅതിന് ഒരു മലയാളം പ്രസിദ്ധീകരണമായിരിക്കും ഏറ്റവും അനുയോജ്യമെന്ന്‍ ധീഷണശാലിയായ അദ്ദേഹം മനസ്സിലാക്കിപ്രത്യേകിച്ചു ചരിത്രമുറങ്ങുന്ന ചിക്കാഗോയില്‍ ഒരു പ്രസിദ്ധീകരണത്തിന്‍റെ അഭാവവും ഈ ചിന്തയ്ക്ക് ആക്കംകൂട്ടിആ ചിന്തകള്‍ ഒരു പുതിയ പ്രസിദ്ധീകരണത്തിന് തുടക്കം കുറിക്കുവാന്‍ സഹായിച്ചുഅതായിരുന്നു കേരള എക്സ്പ്രസ്പേരുപോലെ എക്സ്പ്രസ് വേഗത്തിലായിരുന്നു ഈ പ്രസിദ്ധീകരണത്തിന്‍റെ വളര്‍ച്ച. 1992-ല്‍ 24 പേജില്‍ ബ്ലാക്ക്‌ &  വൈറ്റില്‍ തുടങ്ങിയ പ്രസിദ്ധീകരണം ഇന്നു 40 പേജില്‍ കളര്‍ പേജുകളോടുകൂടി വളര്‍ന്നു കഴിഞ്ഞുകേരള എക്സ്പ്രസ്സിന്‍റെ താളുകള്‍ തയ്യാറാകുമ്പോള്‍ വാര്‍ത്ത‍കളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അഭ്യര്‍ത്ഥനകളില്ലാതെ പ്രസിദ്ധീകരണം പൂര്‍ത്തിയാകുന്നില്ല.
 
കുടുംബാംഗാങ്ങളെല്ലാം ഈ സംരംഭത്തില്‍സഹായിക്കുന്നുണ്ട്സഹധര്‍മ്മിണി ഗ്രേസമ്മ ഈപ്പന്‍ ക്കളായ അനീഷ്‌ ഈപ്പന്‍(ഓഫീസ് അഡ്മിനിസ്ട്രേഷന്‍),  അജിത്‌ ഈപ്പന്‍ (ര്‍ക്കുലേഷന്‍ മാനേജര്‍),  ടൈറ്റസ് ഈപ്പന്‍ (മാനേജിംഗ് എഡിറ്റര്‍), ആലീസ് മാത്യു,  ആനീസ് ജോസ്മരുമക്കളായ ജോസഫ് മാത്യു (മാനേജിംഗ് എഡിറ്റര്‍),  കെ.ജോസ് (മാനേജിംഗ് എഡിറ്റര്‍തുടങ്ങിയവരുടെയെല്ലാം അകമഴിഞ്ഞ സഹകരണം കേരളാ എക്സ്പ്രസ്സിന്‍റെ വളര്‍ച്ചയുടെ പിന്നിലുണ്ട്.
 
കുടുംബ സഹകരണവും അര്‍പ്പണ മനോഭാവവും സര്‍വോപരി സര്‍വ്വശക്തന്‍റെ കാരുണ്യവുമാണ് ഈ പ്രസിദ്ധീകരണത്തിന്‍റെ വിജയ രഹസ്യവും തന്‍റെ ജീവിത രഹസ്യവുമെന്ന് ഈപ്പച്ചന്‍ സമര്‍ഥിക്കുന്നു.
 
സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള ജോസ് കണിയാലി 2000-ല്‍ കേരളാ എക്സ്പ്രസ്സിന്‍റെ പങ്കാളിയായി ചേര്‍ന്ന്‌ എക്സിക്യുട്ടീവ്‌ എഡിറ്റര്‍ ആയി പ്രവര്‍ത്തനം തുടങ്ങികേരള എക്സ്പ്രസ്സിലെ ജോസിന്‍റെ പ്രവേശനം ഈ പ്രസിദ്ധീകരണത്തിന് ഒരു വഴിത്തിരിവായി മാറുകയായിരുന്നുകേരള എക്സ്പ്രസ്സിന്‍റെ കെട്ടിലും മട്ടിലും മാറ്റങ്ങള്‍വരുത്തിവരിക്കാരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായി. വിദ്യാര്‍ഥി സംഘടനാ പ്രസ്ഥാനങ്ങളില്‍ തുടക്കമിട്ടു  പ്രവര്‍ത്തിച്ച മേഘലകളിലെല്ലാം വേറിട്ട വ്യക്തിത്വത്തിന്‍റെ ഉടമയായി മാറിയ,  സാമൂഹിക പ്രവര്‍ത്തകനും സാമൂഹിക പരിഷ്കര്‍ത്താവുമായ ജോസ്‌ കണിയാലി കേരള എക്സ്പ്രസ്സിന് സൃഷ്ടിപരമായ നേതൃത്വം നല്‍കി വരുന്നു.  ഭാര്യ: ലൂസി.  മക്കള്‍: വീണനീതുഡാനി.

Sponsored Advertisments