Kerala Express

ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കാനഡയും ഓസ്‌ട്രേലിയയും യുകെയും വീസ നിയമം കര്‍ക്കശമാക്കുന്നു.

ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെ നീക്കണമെന്നു ഗവര്‍ണര്‍ക്കു കത്തു നല്‍കിയ വിമത നേതാവ് ടി.ടി.വി. ദിനകകരനൊപ്പമുള്ള 18 എംഎല്‍എമാരെ തല്‍സ്ഥാനത്തുനിന്ന് നീക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് സ്പീക്കര്‍ പി. ധനപാലിന്‍റെ നടപടി. സംസ്ഥാനത്ത് 18 നിയമസഭാ സീറ്റുകള്‍ ഒഴിവു വന്നതായി നിയമസഭ സെക്രട്ടറി കെ. ഭൂപതി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നല്‍കി. അയോഗ്യത കല്‍പിക്കുന്നതിനെതിരെ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് അവര്‍ക്ക് അയോഗ്യത കല്‍പിച്ചിരിക്കുന്നത്. അതിനാല്‍, വിഷയം തുടര്‍ ദിവസങങ്ങളില്‍ സ്പീക്കറും കോടതിയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കാനും സാധ്യതയുണ്ട്. മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയ പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് എസ്. രാജേന്ദ്രനാണ് കത്ത് നല്‍കിയത്. ഇതേ തുടര്‍ന്നാണ് സ്പീക്കറുടെ നടപടി.

Subcategories

Sponsored Advertisments