Kerala Express

കാബൂള്‍: ഡോക്ടര്‍മാരുടെ വേഷത്തില്‍ സൈനികാശുപത്രിയില്‍ കടന്നുകയറിയ ഐഎസ് ഭീകരര്‍ നടത്തിയ വെയിവയ്പ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടു.

ആറുമണിക്കൂര്‍ ദീര്‍ഘിച്ച ആക്രമണത്തില്‍ 70 പേര്‍ക്ക് പരുക്കേറ്റു. കാബൂളില്‍ യുഎസ് എംബസിക്കു സമീപമുള്ള സര്‍ദാര്‍ മുഹമ്മദ് ദൗദ്ഖാന്‍ ആശുപത്രിയിലാണ് ഭീകരാക്രമണം നടന്നത്. വെള്ള കോട്ട് ധരിച്ചെത്തിയ നാലു ഭീകരര്‍ ആശുപത്രിയില്‍ പ്രവേശിച്ച് വെടിവയ്പ്പ് നടത്തുകയായിരുന്നെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.
കലാഷ്നിക്കോവ് റൈഫിളുകളുമായി എത്തിയ അവര്‍ കണ്ണില്‍കണ്ടവരുടെ നേര്‍ക്കെല്ലാം വെടിയുതിര്‍ത്തു. ഡോക്ടര്‍മാരും രോഗികളും ഗാര്‍ഡുമാരും വെടിയേറ്റു വീണു. ആശുപത്രിയിലെ പാര്‍ക്കിംഗ് ഏരിയയിലും ആശുപത്രിക്കു പിന്‍ഭാഗത്തെ ഗേറ്റിലും സ്ഫോ‍ടനങ്ങള്‍ നടന്നു. 400 കിടക്കകളുള്ള വലിയ ആശുപത്രിയാണ് സര്‍ദാര്‍ മുഹമ്മദ് ദൗദ്ഖാന്‍ ആശുപത്രി. കമാന്‍ഡോകളുമായുള്ള ഏറ്റുമുട്ടലില്‍ നാലു ഭീകരരും കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Sponsored Advertisments

GP-Adv2
TSI-Adv