Kerala Express

സെലക്ഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശ മറികടന്ന് ബന്ധുവായ പി.കെ. സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് (കെ.എസ്. ഐ.ഇ) ലിമിറ്റഡ് എംഡിയായി നിയമിച്ചത് നിയമവിരുദ്ധമാണെന്നും വിജിലന്‍സ് പറയുന്നു. വിജിലന്‍സ് കേസ് റദ്ദാക്കാന്‍ പി.കെ. സുധീര്‍ നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് ഡിവൈഎസ്പി വി. ശ്യാംകുമാറാണ് ഇക്കാര്യം സൂചിപ്പിച്ചു ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയത്. ചട്ടങ്ങള്‍ മറികടന്നാണ് സുധീറിനു നിയമനം നല്‍കിയതെന്നു റിപ്പോര്‍ട്ട് പറയുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള അനധികൃത നേട്ടത്തില്‍ ഇതുള്‍പ്പെടും. 12 ദിവസങ്ങള്‍ക്കു ശേഷം ഈ നിയമന ഉത്തരവ് പിന്‍വലിച്ചത്  ഇക്കാര്യം ശരിവയ്ക്കുന്നു. അഡിഷണല്‍ ചീഫ് സെക്രട്ടറി എന്ന നിലയില്‍ പോള്‍ ആന്‍റണി മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. അതേപോലെ മന്ത്രിയുടെ നടപടികളില്‍ ചട്ടലംഘനമുണ്ടായാല്‍ അക്കാര്യം ശ്രദ്ധയില്‍പ്പെടുത്താനും ബാധ്യസ്ഥനാണ്. കെഎസ്ഐഇയിലെ നിയമനത്തിനു രണ്ടു പേരെ ശിപാര്‍ശ ചെയ്ത വിവരം മനഃപൂര്‍വം ഫയലില്‍ രേഖപ്പെടുത്തിയില്ല. പൊതുതാല്പര്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്തു.

Sponsored Advertisments

GP-Adv2
TSI-Adv