Kerala Express

1. ഓരോ ജോലിക്കും ആവശ്യമായ അറിവു വിലയിരുത്താനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക. വിവിധ വകുപ്പുകളിലെ വിവിധ തസ്തികകളില്‍ ജോലി ചെയ്യേണ്ടവര്‍ക്കു വ്യത്യസ്ത അറിവാണു വേണ്ടത്. എല്ലാ പരീക്ഷയ്ക്കും ചരിത്രവും തത്വശാസ്ത്രവും പൊതുവിജ്ഞാനവും ചോദിക്കുന്നതിനു പകരം ജോലി നിര്‍വഹിക്കുന്നതിനുള്ള അറിവും ബന്ധപ്പെട്ട കാര്യങ്ങളും വിലയിരുതതും.
2. ലക്ഷക്കണക്കിന് ആളുകള്‍ അപേക്ഷിക്കുന്ന പല തസ്തികകളിലും ‌ഇപ്പോള്‍ ഒരു പരീക്ഷ മാത്രമാണ് ഉള്ളത്. ഇന്‍റര്‍വ്യൂ ഉള്‍പ്പെടെ മറ്റു വിലയിരുത്തലുകളൊന്നുമില്ല. അതിനു പകരം പ്രാഥമിക പരീക്ഷ. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അന്തിമ പരീക്ഷ എന്ന ഘടന.
3. വിവിധ വകുപ്പുകളില്‍ ഒരേ വിദ്യാഭ്യാസ യോഗ്യതയും ഒരേ ശമ്പളവുമുള്ള ഒട്ടേറെ തസ്തികകളിലേക്ക് പി.എസ്.സി പരീക്ഷ നടത്തുന്നുണ്ട്. ഇവയ്ക്കു പകരം ഏകീകൃത പരീക്ഷ രണ്ടു ഘട്ടങ്ങളായി നടത്തുക.
4. ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരത്തിന് അനുസരിച്ച് അഞ്ചു തലങ്ങളിലുള്ള ലക്ഷക്കണക്കിന് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ചോദ്യബാങ്ക് തയാറാക്കുന്നതും പരിഗണനയിലുണ്ട്.

Sponsored Advertisments