Kerala Express

ജിഎസ്ടി സംബന്ധിച്ച അഞ്ചു ബില്ലുകളും കേന്ദ്ര മന്ത്രിസഭയുടെ ‌അംഗീകരത്തോടെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. കൗണ്‍സിലിന്‍റെ 13ാം യോഗം ഈ മാസം 31നു നടക്കും. അതില്‍ ചട്ടങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും. തുടര്‍ന്ന്, ഓരോ നികുതി സ്ലാബിലും പെടുന്ന ഇനങ്ങള്‍ ഏതൊക്കെയെന്നതിന് അന്തിമ രൂപം നല്‍കുമെന്നും ജൂലൈ ഒന്നുമുതല്‍ പുതിയ നികുതി സംവിധാനം നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി.
ആഡംബര കാറുകള്‍, സോഡ പോലുള്ള പാനീയങ്ങള്‍ തുടങ്ങിയവയ്ക്ക് നിലവില്‍ 40 ശതമാനത്തിനു മുകളിലാണു നികുതി. പുതിയ വ്യവസ്ഥയില്‍ ഇവയുടെ നികുതി 28 ശതമാനമായി കുറയുമ്പോള്‍ നിലവിലെ നികുതി നിരക്കും ജിഎസ്ടിയും തമ്മിലുള്ള വ്യത്യാസം കേന്ദ്രം സെസ് ആയി ഈടാക്കാമെന്നാണ് നേരത്തെ ധാരണുണ്ടായത്. എന്നാല്‍ സെസ് പരമാവധി 15 ശതമാനം മതിയെന്ന് തീരുമാനിച്ചതായി ജയ്റ്റ്ലി പറഞ്ഞു.

Sponsored Advertisments

GP-Adv2
TSI-Adv