Kerala Express

കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂണ്‍ 14-ന് വൈകിട്ട് 4.45-നായിരുന്നു അന്ത്യം. സംസ്കാരം ജൂണ്‍ 17-ന് ശനിയാഴ്ച രണ്ടിനു  കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍.
കടുത്തുരുത്തി കുന്നശേരില്‍ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനായി 1928 സെപ്റ്റംബര്‍ 11-നാണ് ജനിച്ചത്. തിരുഹൃദയക്കുന്ന് മൈനര്‍ സെമിനാരി, ആലുവ മംഗലപ്പുഴ സെമിനാരി, റോമിലെ പ്രൊപ്പഗാന്താ കോളജ് എന്നിവിടങ്ങളില്‍ വൈദികപഠനം. 1955 ഡിസംബര്‍ 21-നു കര്‍ദ്ദിനാള്‍ ക്ലമന്‍റ് മിക്കാറിയില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു. റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റി, ലാറ്ററന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്ന് ദൈവശാസ്ത്രത്തിലും കാനന്‍ നിയമത്തിലും ഉന്നതബിരുദങ്ങളും ഡോക്ടറേറ്റും നേടി. അമേരിക്കയിലെ ബോസ്റ്റണ്‍ കോളജില്‍നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടി. ബിസിഎം കോളജില്‍ അധ്യാപകനായിരുന്നു.
1967 ഡിസംബര്‍ 9-നാണ് കോട്ടയം രൂപതയുടെ സഹായമെത്രാനായി നിയമിതനാകുന്നത്. 1968 ഫെബ്രുവരി 24-നു മെത്രാഭിഷേകം. 1974 മെയില്‍ മാര്‍ തോമസ് തറയില്‍ വിരമിച്ചപ്പോള്‍ രൂപതാഭരണം ഏറ്റെടുത്തു. കോട്ടയം രൂപതയെ അതിരൂപതായി ഉയര്‍ത്തിയതിനെത്തുടര്‍ന്നു 2005 മെയ് 9-നു പ്രഥമ ആര്‍ച്ച് ബിഷപ്പായി നിയമിതനായി. 2006 ജനുവരി 14-ന് അതിരൂപതാ ഭരണനിര്‍വഹണ ദൗത്യത്തില്‍നിന്നു വിരമിച്ചശേഷം തെള്ളകം ബിഷപ് തറയില്‍ മെമ്മോറിയല്‍ ഭവനത്തില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങള്‍: സിസ്റ്റര്‍ ആന്‍ഗൊരേത്തി, ജോണ്‍ കുന്നശേരി, ഡോ. ജോസഫൈന്‍ കുന്നശേരി, സാവിയോ കുന്നശേരി, ആന്‍സി സണ്ണി, പരേതരായ തങ്കമ്മ ഏബ്രഹാം, സിസ്റ്റര്‍ പയസ്.

Sponsored Advertisments

TSI-Adv
GP-Adv2