Kerala Express

ബിസിസിഐയുടെയോ ബന്ധപ്പെട്ട സംഘടനകളുടെയോ പ്രവര്‍ത്തനവുമായി സഹകരിക്കുന്നതില്‍നിന്ന് ഉള്‍പ്പെടെ വിലക്കിയ നടപടിയും റദ്ദാക്കി. ഒത്തുകളി, വാതുവെപ്പ് വിവാദത്തില്‍ ശ്രീശാന്തിനെതിരെ നേരിട്ട് തെളിവുകളൊന്നുമില്ലെന്നും ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും അധികൃതരെ അറിയിച്ചിട്ടില്ല എന്ന കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍തന്നെ നാലു വര്‍ഷത്തെ വിലക്ക് മതിയായ ശിക്ഷയാണെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെ‌ഞ്ചിന്‍റെ ഉത്തരവ്. ഒത്തുകളി വിവാദത്തിന്‍റെ പേരില്‍  തനിക്കെതിരായ കേസ് തള്ളി കോടതി കുറ്റമുക്തനാക്കിയിട്ടും വിലക്ക് നീക്കാത്തത് ഭരണഘടന അനുവദിച്ച അവകാശങ്ങളുടെ ലംഘനമാണെന്നു പറഞ്ഞ് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ശ്രീശാന്തിനെതിരെ ഫോണ്‍ സംഭാഷണം മാത്രം തെളിവാക്കിയാണ് ബിസിസിഐ നടപടിയെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ടെലിഫോണ്‍ സംഭാഷണം സാഹചര്യത്തെളിവ് മാത്രമാണ്. ഒത്തുകളിയില്‍ ശ്രീശാന്തിന്‍റെ കുറ്റകരമായ പങ്കാളിത്തത്തിന് തെളിവില്ല. സത്യം കണ്ടെത്തുന്നതില്‍ അച്ചടക്കസമിതി പരാജയപ്പെട്ടു. ഒത്തുകളി സംഭവത്തില്‍ ശ്രീശാന്തിന് നേരിട്ട് പങ്കാളിത്തമില്ലെന്ന് വ്യക്തമാണ്.

Sponsored Advertisments