Kerala Express

ദേശീയ പാതയില്‍ ചാത്തന്നൂരിനു സമീപം ഇത്തിക്കര വളവില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകനാണ് (33) ആംബുലന്‍സില്‍ ആറ് ആശുപത്രികള്‍ കയറിയിറങ്ങിയ ശേഷം മരിച്ചത്. കൂട്ടിരിക്കാന്‍ ആളില്ലെന്ന പേരിലാണ് സ്വകാര്യ മെ‍‍ഡിക്കല്‍ കോളജ് ചികിത്സ നിഷേധിച്ചത്.
മുരുകനും കൂട്ടുകാരന്‍ മുത്തുവും സഞ്ചരിച്ച ബൈക്ക് കുണ്ടറ കുരീപ്പള്ളി പള്ളിവടക്കതില്‍ സഫിയുള്ളയും ഭാര്യ ഫെമിനയും സഞ്ചരിച്ച ബൈക്കുമായി ഇടിച്ചായിരുന്നു അപകടം. നാലുപേരെയും ഹൈവേ പോലീസ് കൊട്ടിയത്തെ ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്നു ഗുരുതരമായി പരുക്കേറ്റ മുരുകനെ വെന്‍റിലേറ്റര്‍ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണമെന്നു നിര്‍ദ്ദേശിച്ചതോടെ കൊല്ലത്തും തിരുവനന്തപുരത്തുമായി അഞ്ച് ആശുപത്രികള്‍ക്കൂടി കയറിയിറങ്ങി. ഏല്ലാടിയത്തും ഓരോ കാരണം പറഞ്ഞു മടക്കി. ഇതിനു പുറമെ തലസ്ഥാനത്തെ തന്നെ വിവിധ ആശുപത്രികളില്‍ ഫോണ്‍വഴി അന്വേഷിച്ചെങ്കിലും വെന്‍റിലേറ്റര്‍ സൗകര്യം ഒഴിവില്ലെന്നായിരുന്നു അവിടെയും മറുപടി.

Sponsored Advertisments