Kerala Express

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടെന്നാണ് വിവരം.
സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാമന്‍ സെക്രട്ടേറിറ്റില്‍ മുഖ്യമന്ത്രിയുടെ ബറിലെത്തി അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല. റിപ്പോര്‍ട്ടിന് നാല് ഭാഗങ്ങളുണ്ടെന്ന് മാത്രം പറഞ്ഞു. നാലു ഭാഗങ്ങളുള്ള റിപ്പോര്‍ട്ടിന്‍റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കണ്ടെത്തലുകളാണ്, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്ക് ഓഫീസുമായി അടുത്ത ബന്ധം സ്ഥാപിക്കാനായി. ഓഫീസ് ദുരുപയോഗം ചെയ്താണ് തട്ടിപ്പിന് വിവിധ ആളുകളെ സമീപിച്ചത്. തട്ടിപ്പിന് ഇത്രയധികം വ്യാപ്തിയുണ്ടായത് ഇതുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Sponsored Advertisments

GP-Adv2
TSI-Adv