Kerala Express

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഉപാധികളോടെ ജാമ്യം. അന്വേഷണം അവസാനഘട്ടത്തിലെത്തിയെന്നും തുടര്‍ കസ്റ്റഡി ആവശ്യമില്ലെന്നും വിലയിരുത്തി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. 85 ദിവസമായി ആലുവ സബ്ജയിലിലായിരുന്ന ദിലീപ് ഒക്ടോബര്‍ 3-ന് അ‍ഞ്ചുമണിയോടെ പുറത്തിറങ്ങി. ഒട്ടേറെ സിനിമാപ്രവര്‍ത്തകരും ആരാധകരും ദിലീപിന് സ്വീകരണമൊരുക്കി ജയിലിനു പുറത്തുണ്ടായിരുന്നു. തുടര്‍ന്ന് ആലുവയിലെ കുടുംബവീട്ടിലേക്കു പോയി. കര്‍ശന വ്യവസ്ഥകളാണ് ജാമ്യത്തിന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും. വിചാരണക്കോടതിയും ഹൈക്കോടതിയും മുമ്പ് രണ്ടുതവണവീതം ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ജാമ്യവ്യവസ്ഥകള്‍: ആക്രമിക്കപ്പെട്ട നടിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത്.
ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും.
പാസ്പോര്‍ട്ട് മജിസ്ട്രേറ്റ് മുമ്പാകെ സമര്‍പ്പിക്കണം.
അന്വേഷണോദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.
അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിനിടെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്.
വാക്കാലോ, അച്ചടി, ദൃശ്യ, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ സ്വാധീനം, ഭീഷണിശ്രമങ്ങള്‍ പാടില്ല.

Sponsored Advertisments

TSI-Adv
GP-Adv2