Kerala Express

ഇതിനായി ദേവസ്വം റിക്രൂട്ട്മെന്‍റ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ അഹിന്ദുക്കളെ പരിഗണിക്കയില്ല. സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 18 ശതമാനം സംവരണം നല്‍കുന്നുണ്ട്. ദേവസ്വം ബോര്‍ഡില്‍ ഈ സംവരണം കൂടി ഹിന്ദുക്കളിലെ പൊതുവിഭാഗത്തിനാണ് ലഭിക്കുന്നത്. ഈ 18 ശതമാനത്തില്‍ നിന്ന് 10 ശതമാനം തസ്തികകളാണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കായി നീക്കിവെക്കുന്നത്.
മറ്റു വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സംവരണത്തിന്‍റെ ശതമാനവും ഉര്‍ത്തി. ഈഴവ സമുദായത്തിന്‍റെ സംവരണം 14 ശതമാനത്തില്‍നിന്ന് 17 ആക്കി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന്‍റെ സംവരണം 10 ശതമാനത്തില്‍നിന്ന് 12 ആക്കി. ഈഴവ ഒഴികെയുള്ള ഒബിസി സംവരണം മൂന്നില്‍നിന്ന് ആറുശതമാനമാക്കും. മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി രാജ്യത്ത് ആദ്യമായാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. എല്ലാ വകുപ്പുകളിലും ഇതു നടപ്പാക്കാന്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Sponsored Advertisments