Kerala Express

കൊച്ചി: ദൈവാനുഭവത്തിന്‍റെ ആഴവും വിശുദ്ധിയും അനുഭവിച്ച ജീവിതമായിരുന്നു ദൈവദാസി മദര്‍ മേരി സെലിന്‍റേതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കര്‍മ്മലീത്താ സന്യാസിനി സമൂഹാംഗം (സിഎംസി) മദര്‍ മേരി സെലിന്‍റെ നാമകരണ നടപടികള്‍ക്ക് തുടക്കം കുറിച്ച് എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ ദൈവദാസി പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. സന്യസ്ത ജീവിതത്തിന്‍റെ അടിസ്ഥാന സ്വഭാവമാണ് ജീവിതവിശുദ്ധി. സമൂഹത്തില്‍ പ്രകാശിപ്പിക്കുമ്പോഴും പ്രതിഫലിപ്പിക്കപ്പെടുമ്പോഴുമാണ് വിശുദ്ധി പൂര്‍ണതയിലെത്തുക. സന്യാസ ജീവിതത്തിലെയും നേതൃത്വ ശുശ്രൂഷയിലെയും മഹനീയ മാതൃകയാണ് ദൈവദാസി മദര്‍ മേരി സെലിന്‍റേത്.

Sponsored Advertisments