Kerala Express

ന്യൂഡല്‍ഹി: ഹാദിയയുടെ താല്‍പര്യം മനസ്സിലാക്കിയിട്ടും ഷെഫീന്‍ ജഹാനൊപ്പം അയയ്ക്കാതിരുന്ന കേരള ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഹാദിയ കേസില്‍ പുറത്തിറക്കിയ പൂര്‍ണ വിധിന്യായത്തിലാണ് ഹൈക്കോടതിയുടെ വീഴ്ചകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടിയത്. ചില സാമൂഹിക സാഹചര്യങ്ങള്‍ ഹൈക്കോടതിയെ തെറ്റായി നയിച്ചതായി ചീഫ് ദസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ എന്നിവരെഴുതിയ വിധിന്യായത്തില്‍ പറയുന്നു.  ആദ്യ ഹര്‍ജിയില്‍ ഹാദിയയെ ഷെഫീന്‍ ജഹാനൊപ്പം പോകാന്‍ അനുവദിച്ച ഹൈക്കോടതിതന്നെ അച്ഛന്‍ അശോകന്‍ നല്‍കിയ രണ്ടാം ഹേബിയസ് കോര്‍പ്പസില്‍ അതിനനുവദിച്ചില്ല. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ജീവനതപങ്കാളിയെ തെരഞ്ഞെടുക്കുന്നത് രക്ഷിതാക്കളുടെ സ്നേഹം തടസ്സമല്ലെന്ന കാര്യം ഹൈക്കോടതി കണക്കിലെടുത്തില്ല. ഹാദിയയ്ക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാന്‍ ഹൈക്കോടതി അനുവദിക്കണമായിരുന്നു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ തീവ്രവാദമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേസിലേക്ക് കൊണ്ടുവന്നത് തികച്ചും അനാവശ്യമായിരുന്നു. അത്തരം വിഷയങ്ങളുണ്ടെങ്കില്‍ ആവശ്യമായ നടപടിയെടുക്കേണ്ടത് കോടതിയല്ല സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ ഹൈക്കോ
ടതിക്ക് പൂര്‍ണമായും തെറ്റി.

Sponsored Advertisments