Kerala Express

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയ്ക്ക് പിന്തുടര്‍ച്ചാവകാശമുള്ള രണ്ട് പുതിയ കോ- അഡ്ജുത്തൂര്‍ ബിഷപ്പുമാരെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിയമിച്ചു. പത്തനംതിട്ടയില്‍ ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസിനെയും മുവാറ്റുപുഴയില്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസിനെയുമാണ് നിയമിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ സുന്നഹദോസ് തീരുമാനത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചതനുസരിച്ചായിരുന്നു പ്രഖ്യാപനം. പട്ടം സെന്‍റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ കാതോലിക്കാ ബാവയാണു പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് ഇപ്പോള്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സഹായമെത്രാനാണ്. ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് സഭയുടെ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്‍ററില്‍ കുരിയാ മെത്രാനും യൂറോപ്പിലെയും ഓഷ്യാനയിലെയും അപ്പസ്തോലിക വിസിറ്ററുമായി പ്രവര്‍ത്തിച്ചു വരികയാണ്.

Sponsored Advertisments