Kerala Express

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളജും അതോടനുബന്ധിച്ച സഹകരണ ആശുപത്രി കോംപ്ലക്സും ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിനു ഗവര്‍ണറോടു ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓര്‍ഡിനന്‍സിനു ഗവര്‍ണറുടെ അനുമതി ലഭിക്കുന്നതോടെ പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാരിന് ഏറ്റെടുക്കാനാകും. മെഡിക്കല്‍ കോളജും ആശുപത്രി കോംപ്ലക്സും നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടായതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന കോളജ് നടത്തുന്ന സൊസൈറ്റിയുടെ ആവശ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. 1997ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിയാരം മെ‍ഡിക്കല്‍ കോളജ് ഏറ്റെടുത്തിരുന്നെങ്കിലും പിന്നീട് വന്ന യു‍‍ഡിഎഫ് സര്‍ക്കാര്‍ ആശുപത്രി ഭരണം സൊസൈറ്റിയെ തിരികെ ഏല്‍പ്പിച്ചിരുന്നു.

Sponsored Advertisments