Kerala Express

ബോസ്റ്റണ്‍: രണ്ടു സിനിമകള്‍ റിലീസാകാന്‍ ശേഷിക്കെ ഉലകനായകന്‍ കമലഹാസന്‍ അഭിനയം അവസാനിപ്പിച്ച് പൂര്‍ണസമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സജ്ജമായി. ഈ മാസം 21-നു മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍റെ രാമേശ്വരത്തെ വീട്ടില്‍നിന്ന് രാഷ്ട്രീയ യാത്ര ആരംഭിക്കും. ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമലഹാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ന്യൂ‍ഡല്‍ഹി: ജാമിയ നഗറിലെ ബട്ല ഹൗസ് ഏറ്റുമുട്ടലിനിടെ കടന്നുകളഞ്ഞ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ ആരിസ് ഖാനെ (ജുനൈദ്-32) ഉത്തരാഖണ്ഡിലെ നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് ഡല്‍ഹി പോലീസ് പ്രത്യേക സംഘം പിടികൂടി. ഡല്‍ഹി, വാരണാസി, ജയ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ബോംബ് സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനായിരുന്നു ജുനൈദെന്ന് പോലീസ് പറഞ്ഞു. ഈ സ്ഫോടനങ്ങളില്‍ 165 പേര്‍ കൊല്ലപ്പെടുകയും 535 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. യുപിയിലെ അസംഗഡ് സ്വദേശിയായ ഇയാള്‍ നിരോധിത സംഘടനകളായ സിമിയെയും ഇന്ത്യന്‍ മുജാഹിദീനെയും സജീവമാക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്നു പോലീസ് പറഞ്ഞു.

Sponsored Advertisments

TSI-Adv
GP-Adv2