Kerala Express

ന്യൂഡല്‍ഹി: കൃഷിയില്‍നിന്നുള്ള വരുമാനം നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്ന  കാര്യം പരിഗണിക്കാന്‍ നീതി ആയോഗ് നിര്‍ദ്ദേശം. വ്യക്തിയുടെ മൊത്തം വാര്‍ഷിക വരുമാന പരിധി  നിശ്ചയിക്കുകയും അതിനു മുകളില്‍ വരുന്ന എല്ലാ വരുമാനത്തിനും നികുതി ഈടാക്കുകയും ചെയ്യുക എന്നതാ‌ണ് നിര്‍ദ്ദേശം. ഇങ്ങനെ ചെയ്യുമ്പോള്‍ കൃഷിയില്‍നിന്നുള്ള വരുമാനം ഒഴിവാക്കേണ്ടതില്ല. കൃഷിപ്പിഴയും വിലയിടിവുമൂലം കര്‍ഷക പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിലാണ് നീതി ആയോഗിന്‍റെ വക പുതിയ നിര്‍ദ്ദേശം. 2022 ആകുമ്പോള്‍ കര്‍ഷകന്‍റെ വരുമാനം ഇരട്ടിപ്പിക്കണമെന്ന ആശയം മുന്നോട്ടു വയ്ക്കുമ്പോള്‍ തന്നെയാണ് നികുതിവില വിപുലപ്പെടുത്താനുള്ള നിര്‍ദ്ദേശം. കൃഷിയില്‍നിന്നുള്ള വരുമാനത്തിന് പ്രത്യക്ഷ നികുതി കൊണ്ടുവരുന്നതുപോലുള്ള നടപടികളിലൂടെ ഭൂമിയുടെ വില കുറയുമെന്ന കാഴ്ചപ്പാടും കര്‍മരേഖ മുന്നോട്ടുവെച്ചു.

Sponsored Advertisments