Kerala Express

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്ന സാഹചര്യത്തില്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.

റിസര്‍വ് ബാങ്ക് തയ്യാറാക്കുന്ന വന്‍കിടക്കാരായ കിട്ടാക്കടക്കാരുടെ പട്ടിക അന്തിമഘട്ടത്തിലാണെന്ന് പൊതുമേഖല ബാങ്ക് മേധാവികളുടെ യോഗത്തിനുശേഷം ജയ്റ്റ്ലി പറഞ്ഞു. കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ഉടന്‍ നടപടിയുണ്ടാകും. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്കറപ്സി കോ‍ഡ് (ഐബിസി) പ്രകാരം കടക്കാരുടെ കേസ് ഏറ്റവും വേഗത്തില്‍ പരിഗണിക്കും. ഐബിസിക്കു കീഴില്‍ 81 കേസുണ്ട്. ഇതില്‍ 18 എണ്ണവും ധനകാര്യ സ്ഥാപനങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇവ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്‍റെ മുന്നിലാണ്. പൊതുമേഖലാ ബാങ്കുകള്‍ക്ക് ആറുലക്ഷം കോടിയുടെ കിട്ടാക്കടമുണ്ടെന്നാണ് കണക്ക്.

Sponsored Advertisments

TSI-Adv
GP-Adv2