Kerala Express

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശന പരീക്ഷയുടെ (നീറ്റ്) ഫലം 26-നകം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി സിബി‌എസ്ഇക്ക് നിര്‍ദ്ദേശം നല്‍കി.

ഫലം തടഞ്ഞ് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് റദ്ദാക്കിയാണ് നടപടി. മേലില്‍ ഒരു ഹൈക്കോടതിയും നീറ്റുമായി ബന്ധപ്പെട്ട ‌ഒരു കേസും പരിഗണിക്കരുതെന്നും അവയെല്ലാം സുപ്രീംകോടതി പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ പി.സി. പന്ത്, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

Sponsored Advertisments

TSI-Adv
GP-Adv2