Kerala Express

ന്യൂഡല്‍ഹി: ശിവശേനകൂടി പിന്തുണ പ്രഖ്യാപിച്ചതോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന്‍റെ വിജയം സുഗമമായി.

അതേസമയം പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ജൂണ്‍ 22നു യോഗം ചേരും. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാന്‍ ഇലക്ടറല്‍ വോട്ടുകളുടെ ഭൂരിപക്ഷം വേണം. പാര്‍ലമെന്‍റിലെയും സംസ്ഥാന നിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ അടങ്ങിയതാണ് ഇലക്ടറല്‍ കോളജ്. 784 എംപിമാരും 4114 എംഎല്‍എമാരുമുള്‍പ്പെടെ ആകെ ഇല്കടറല്‍ വോട്ട് 10,98,903 വരും. ഭൂരിപക്ഷത്തിനു വേണ്ടത് 5,49,683. ഒരു എംപിയുടെ വോട്ടിന്‍റെ മൂല്യം 708. എംഎല്‍എമാരുടെ വോട്ടുമൂല്യം ജനസംഖ്യാനുപാതികമായി സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായിരിക്കും. ലോക്സഭയിലെയും രാജ്യസഭയിലെയും ഡല്‍ഹിയും പോണ്ടിച്ചേരിയും ഉള്‍പ്പെടെ 31 നിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കാണ് വോട്ടവകാശം.

Sponsored Advertisments

GP-Adv2
TSI-Adv