Kerala Express

കോയമ്പത്തൂര്‍: കോടതിയലക്ഷ്യ കേസില്‍ ഒന്നരമാസമായി ഒളിവിലായിരുന്ന ജസ്റ്റിസ് സി.എസ്. കര്‍ണനെ കോയമ്പത്തൂരീല്‍ പോലീസ് പിടികൂടി.

സഹജ‍ഡ്ജിമാര്‍ക്കും സുപ്രീംകോടതിക്കുമെതിരെ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ട് മെയ് ഒന്‍പതിനാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറു മാസത്തേക്ക് ശിക്ഷിച്ചത്. ശിക്ഷ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണന്‍ പ്രത്യേക അപേക്ഷയും റിട്ട് ഹര്‍ജിയും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. ജൂണ്‍ 17-നാണ് കര്‍ണന്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്. ഇദ്ദേഹത്തെ പിടികൂടാന്‍ പശ്ചിമബംഗാള്‍ പോലീസ് കഴിഞ്ഞ ഒരു മാസക്കാലമായി തമിഴ്നാട്ടില്‍ തമ്പടിച്ചിരിക്കുകയായിരുന്നു. ചെന്നൈയില്‍ തലനാരിഴയ്ക്കാണ് കര്‍ണന്‍ രണ്ട് തവണ രക്ഷപ്പെട്ടത്. പിന്നീട് കര്‍ണന്‍ കോയമ്പത്തൂര്‍- പൊള്ളാച്ചി റോഡിലെ മലുമിച്ചംപട്ടിയിലെ കര്‍പഗം കോളജിന് സമീപത്തെ എലൈറ്റ് ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ജൂണ്‍ 20ന് രാത്രി റിസോര്‍ട്ടിലേക്ക് ഇരച്ചു കയറി പോലീസ് കര്‍ണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Sponsored Advertisments