Kerala Express

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് ഒടുവില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും സമ്മതിച്ചു.

മാന്ദ്യം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തശേഷം പ്രഖ്യാപനമുണ്ടാകും. രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് ഉയര്‍ത്തുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് 5.7 ശതമാനമായി കൂപ്പുകുത്തിയിരുന്നു. മൂന്നു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍. സാമ്പത്തിക രംഗത്തുണ്ടാകുന്ന ഓരോ ചലനവും സര്‍ക്കാര്‍ വിലയിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. അടിയന്തരമായി ആവശ്യമുള്ള നടപടികള്‍ സ്വീകരിക്കും. ധനകാര്യ ഉദ്യെഗസ്ഥരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്.

Sponsored Advertisments