Kerala Express

ഫ്ളോറിഡ: ലോകത്തില്‍ നിലവിലുള്ള ഏറ്റവും കരുത്തുറ്റ റോക്കറ്റ് ഫാല്‍ക്കന്‍ ഹെവി, സ്വകാര്യ കമ്പനിയായ സ്പെയ്സ് എക്സ് വിജയകരമായി വിക്ഷേപിച്ചു. കേപ് കാനവറലിലുള്ള കെന്നഡി സ്പെയ്സ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണം. 16,800 കിലോഗ്രാം ഭാരം ചൊവ്വയിലെത്തിക്കാന്‍ ശേഷിയുള്ള റോക്കറ്റ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സ്പെയ്സ് എക്സ്. കമ്പനിയുടെ വിശ്വസ്ത റോക്കറ്റായ ഫാല്‍ക്കന്‍-9ന്‍റെ പരിഷ്കൃത രൂപമാണ് ഹെവി. 50 കോടി യുഎസ് ഡോളര്‍ ചെലവില്‍ നിര്‍മ്മിച്ച ഹെവിയുടെ വിജയം അന്യഗ്രഹങ്ങളിലേക്കുള്ള മനുഷ്യന്‍റെ കുതിപ്പിന്‍റെയും കുടിയേറ്റത്തിന്‍റെയും തുടക്കമാകുമെന്നാണ് വിലയിരുത്തല്‍. ഇക്കൊല്ലം ചന്ദ്രനിലേക്കു മനുഷ്യനെ അയയ്ക്കാനുള്ള കമ്പനിയുടെ പദ്ധതികള്‍ക്കും 2020ലെ ചൊവ്വാ പര്യവേഷണത്തിനും ഹെവി മുതല്‍ക്കൂട്ടായേക്കും.

Sponsored Advertisments