Kerala Express

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമിയില്‍ സ്വാധീനമുറപ്പിക്കാനുള്ള ബിജെപി നീക്കം ഫലം കണ്ടില്ല. അക്കാദമി അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കന്ന‍ഡ എടുത്തുകാരനും ജ്ഞാനപീഠജേതാവുമായ ചന്ദ്രശേഖര കമ്പാര്‍ വിജയിച്ചു. ബിജെപി പിന്തുണയോടെ മത്സരിച്ച ഒ‍‍ഡിയ എഴുത്തുകാരിയും ജ്ഞാനപീഠം ജേത്രിയുമായ പ്രതിഭാ റായിയെയാണ് പരാജയപ്പെടുത്തിയത്. കമ്പാറിന് 56 വോട്ടു ലഭിച്ചപ്പോള്‍ പ്രതിഭാ റായിക്ക് 29 വോട്ടേ ലഭിച്ചുള്ളൂ. കന്നഡയിലെ കവിയും നാടോടികഥാകാരനുമാണ് ചന്ദ്രശേഖര കമ്പാര്‍. പദ്മശ്രീ, കാളിദാസ സമ്മാന്‍ തുടങ്ങിയ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Sponsored Advertisments

GP-Adv2
TSI-Adv