Kerala Express

ന്യൂഡല്‍ഹി: മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമത്തിന്‍റെ കരടില്‍നിന്നു കശാപ്പ് എന്ന വാക്ക് ഒഴിവാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. കാലിച്ചന്തകളില്‍ മൃഗങ്ങളെ കശാപ്പിനായി വില്‍ക്കുന്നതിനുള്ള വിലക്ക് ഇതോടെ നീങ്ങി. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടെയാണ് കഴിഞ്ഞവര്‍ഷം മേയിലെ കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ തിരുത്തിയത്. സംസ്ഥാന അതിര്‍ത്തികളിലെ കാലിച്ചന്തകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. അതേസമയം അന്താരാഷ്ട്ര അതിര്‍ത്തിയില്‍ കാലിച്ചന്തയ്ക്കു വിലക്കു തുടരും. പൗരന്മാരുടെ ഭക്ഷ്യ സ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തലിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്നായിരുന്നു 2017ല്‍ പുറത്തിറക്കിയ കന്നുകാലിച്ചന്തകളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങള്‍ക്കായുള്ള വിജ്ഞാപനം മോദി സര്‍ക്കാര്‍ മരവിപ്പിച്ചത്. കേരളവും മേഘാലയയും പശ്ചിമ ബംഗാളും പോലുള്ള സംസ്ഥാനങ്ങള്‍ പഴയ വിജ്ഞാപനത്തെ ശക്തമായി എതിര്‍ത്തിരുന്നു.

Sponsored Advertisments