Kerala Express

ബാങ്കോക്ക്: പന്ത്രണ്ട് കുട്ടികളും അവരുടെ ഫുട്ബോള്‍ കോച്ചും കുടുങ്ങിയ തം ലുവാംഗ് ഗുഹാ സമുച്ചയം മ്യൂസിയം ആക്കാനുള്ള പദ്ധതിയില്‍ തായ് ലന്‍ഡ് അധികൃതര്‍. കുട്ടികളെയും കോച്ചിനെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനു പിറ്റേന്നാണ് പദ്ധതിയെക്കുറിച്ച് അധികൃതര്‍ വ്യക്തമാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഓരോ ഘട്ടവും വിശദീകരിക്കുന്ന മ്യൂസിയമാണ് ഉദ്ദേശിക്കുന്നതെന്ന് രക്ഷാദൗത്യത്തിനു മേധാവിത്വം വഹിച്ച ചിയാംഗ് റായ് പ്രവിശ്യാ ഗവര്‍ണര്‍ നരോംഗ്സാക് പറഞ്ഞു. രണ്ടര ആഴ്ച ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധ തം ലുവാംഗ് ഗുഹാമുഖത്തായിരുന്നു. ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി ഗുഹയ്ക്ക് അകത്തും പുറത്തും സംവിധാനങ്ങള്‍ ഒരുക്കുമെന്ന് പ്രധാനമന്ത്രി പ്രയുത് ചാന്‍ചെ പറഞ്ഞു.

Sponsored Advertisments