Kerala Express

ബിജെപി ജയിക്കുമെന്ന് എക്സിറ്റ്പോള്‍

ന്യൂഡല്‍ഹി: ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തുമെങ്കിലും ബിജെപിക്കു സീറ്റ് കുറയുമെന്നും ഹിമാചല്‍പ്രദേശ് ബിജെപി തൂത്തുവാരുമെന്നും എക്സിറ്റ്പോളുകള്‍. പതിവുപോലെ ബിജെപിയും കോണ്‍ഗ്രസും എക്സിറ്റ്പോള്‍ ഫലങ്ങളെ തള്ളിപ്പറഞ്ഞു. കഴിഞ്ഞ തവണ 115 സീറ്റ് നേടുകയും പിന്നീട് ആറു സ്വതന്ത്രരെ പാര്‍ട്ടിയില്‍ ചേര്‍ക്കുകയും ചെയ്ത ബിജെപിക്ക് ഇത്തവണ കൂടുതല്‍ പേര്‍ പ്രവചിക്കുന്നതു 110ല്‍ താഴെ സീറ്റാണ്. 99 മുതല്‍ 146 വരെ സീറ്റ് ബിജെപി നേടുമെന്നു വിവിധ ഏജന്‍സികള്‍ പറയുന്നു. കോണ്‍ഗ്രസിന് 82 സീറ്റ് വരെയേ എക്സിറ്റ്പോളില്‍ പറയുന്നുള്ളൂ. കുറഞ്ഞത് 36 സീറ്റ്. കഴി‍ഞ്ഞതവണ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസില്‍നിന്ന് വിവിധ ഘട്ടങ്ങളിലായി ഇരുപതിലേറെപ്പേര്‍ പൊഴിഞ്ഞുപോയി. എങ്കിലും അഞ്ചു സര്‍വേകള്‍ കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കോണ്‍ഗ്രസിന് കിട്ടുമെന്നു പറഞ്ഞു. ബിജെപി 77 ശതമാനം, കോണ്‍ഗ്രസ് 42 ശതമാനം എന്നിങ്ങനെ വോട്ടു നേടുമെന്നാണ് പ്രവചനം. ഹിമാചല്‍പ്രദേശില്‍ എല്ലാ എക്സിറ്റ്പോളുകളും ബിജെപിക്ക് അനായാസ വിജയം പ്രവചിക്കുന്നു.

ന്യൂഡല്‍ഹി: ഭാര്യയെ പീ‍ഡിപ്പിക്കുകയോ ഉപേക്ഷിച്ചു പോവുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് റദ്ദാക്കുകയോ കണ്ടുകെട്ടുകയോ ചെയ്യാനുള്ള ശിപാര്‍ശ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പരിഗണനയില്‍. എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ തഴയുന്ന സ്ത്രീകളുടെ പരാതികളെക്കുറിച്ച് പഠിക്കാന്‍ റിട്ട. ജസ്റ്റിസ് അരവിന്ദ് കുമാര്‍ ഗോയലിന്‍റെ നേതൃ‍ത്തില്‍ നിയോഗിച്ച സമിതിയാണ് ഇതു സംബന്ധിച്ച ശിപാര്‍ശ നല്‍കിയത്.
ഗാര്‍ഹികപീ‍‍ഡനം കുറ്റവാളി കൈമാറ്റ കരാറിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്ന ശിപാര്‍ശയും സമിതി മുന്നോട്ടു വെച്ചിട്ടുണ്ട്. ഭാര്യമാരെ പീഡിപ്പിക്കുകയോ ഉപദ്രവിച്ചു പോവുകയോ ചെയ്യുന്ന ഭര്‍ത്താക്കന്മാരെ വിദേശത്തുനിന്ന് പിടികൂടി നിയമനടപടികള്‍ക്ക് വിധേയമാക്കാന്‍ നിലവില്‍ നിരവധി പരിമിതികളുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയവും വനിത, ശിശുവികസന മന്ത്രാലയവും ചേര്‍ന്നാണ് നിയമഭേദഗതിക്ക് ഒരുങ്ങുന്നത്. പാസ്പോര്‍ട്ട് റദ്ദാക്കുന്നതിനൊപ്പം പ്രവാസി വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാനും ശിപാര്‍ശയുണ്ട്. ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ക്ക് നിയമനടപടിക്ക് നല്‍കുന്ന സാമ്പത്തിക സഹായം ഇരട്ടിപ്പിച്ച് 6000 ഡോളറായി ഉയര്‍ത്തണമെന്നതാണ് മറ്റൊരു ശിപാര്‍ശ.

Sponsored Advertisments

TSI-Adv
GP-Adv2