Kerala Express

വിജയ് മല്യ, ലളിത് മോഡി കേസുകള്‍: കേന്ദ്രത്തിനെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയെയും ഐപിഎല്‍ കേസില്‍ പ്രതിയായ ലളിത് മോഡിയെയും വിചാരണ നേരിടുന്നതിനായി രാജ്യത്തെത്തിക്കാത്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതി. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നു കുറ്റപ്പെടുത്തിയ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, സര്‍ക്കാരിന്‍റെ മനോഭാവമാണ് ഇക്കാര്യത്തില്‍ പ്രകടമാകുന്നതെന്നും വിമര്‍ശിച്ചു. വായ്പാ തട്ടിപ്പു കേസില്‍ വിജയ് മല്യയും ഐപിഎല്‍ ക്രമക്കേട് കേസില്‍ ലളിത് മോഡിയും വിവിധ കേസുകളില്‍ വിചാരണ നേരിടുന്നുണ്ടെങ്കിലും രാജ്യം വിട്ടു ലണ്ടനില്‍ അഭയം തേടിയിരിക്കുകയാണ്. മല്യയെയും മോഡിയെയും ഇന്ത്യയിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു സുപ്രീംകോടതി നേരത്തെ പല ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് കെ. ശശികലയുടെയും കൂട്ടാളികളുടെയും വക 1,500 കോടിയുടെ അനധികൃ,ത സമ്പത്ത് കണ്ടെത്തി.

Sponsored Advertisments