Kerala Express

ന്യൂഡല്‍ഹി: വിവാഹേതര ബന്ധത്തില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളെക്കൂടി കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍. വിവാഹിതയുമായി അവിഹിത ബന്ധം പുലര്‍ത്തിയാല്‍ പുരുഷനെ മാത്രം കുറ്റക്കാരാക്കുന്ന നിലവിലെ വകുപ്പ് റദ്ദാക്കില്ല. ഭാരതീയ സംസ്കാരത്തില്‍ വിവാഹത്തിന്‍റെ സംശുദ്ധി നിലനിര്‍ത്താന്‍ വകുപ്പ് അനിവാര്യമാണെന്ന് സര്‍ക്കാര്‍ പറയുന്നു. സ്ത്രീകളെ ഇരായായിക്കണ്ട് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര നിലപാട്. പുരുഷനോടൊപ്പം കുറ്റം ചെയ്യുന്നുണ്ടെങ്കിലും സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 198(2) വകുപ്പും റദ്ദാക്കണമെന്ന ഹര്‍ജിയോട് യോജിക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചതെങ്കിലും വിഷയം ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയിലാണ്.

തിരുവനന്തപുരം: പ്രവാസിയുടെ അതിജീവനത്തിന്‍റെ അവസാന അടവുകള്‍വരെ പയറ്റിയിട്ടും സിപിഐ മന്ത്രിമാരുടെ മന്ത്രിസഭാ ബഹിഷ്കരണമെന്ന വജ്രായുധമേറ്റ് പരാജയപ്പെട്ട ഗതാഗതമന്ത്രി തോമസ് ചാണ്ടി ഗത്യന്തരമില്ലാതെ മന്ത്രിസ്ഥാനം രാജിവെച്ചു.

Sponsored Advertisments