Kerala Express

തങ്ക അങ്കിക്ക് പുതിയ പെട്ടി ഒരുങ്ങുന്നു

ശബരിമല: അയ്യപ്പസ്വാമിയുടെ തങ്ക അങ്കി സൂക്ഷിക്കാന്‍ പുതിയ പെട്ടിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു. പൊന്‍കുന്നത്തെ തടിമില്ലുകാരന്‍ കുട്ടപ്പന്‍ വഴിപാടായാണ് പുതിയ പെട്ടി പണിതു നല്‍കുന്നത്. ശബരിമലയിലെ പുതിയ സ്വര്‍ണക്കൊടിമരത്തിന്‍റെ തടിപ്പണികളുടെ ശില്പിയായ കെ. വിനോദ് എന്ന പത്തിയൂര്‍ ബാബുവാണ് പെട്ടിയുടെയുെം ശില്പി. വഴിപാടുകാരന്‍റെ തടിമില്ലില്‍ നിന്നു തന്നെയാണ് പെട്ടിക്കു പറ്റിയ തേക്കുതടി കണ്ടെത്തിയത്. 22 ഇഞ്ച് വീതിയുള്ള പലക ലഭിച്ചതിനാല്‍ ചേര്‍പ്പില്ലാതെ പണിയാന്‍ കഴിഞ്ഞു. മുകള്‍ ഭാഗം പഴയ പെട്ടിയുടേതുപോലെ വളഞ്ഞു തന്നെയാണ്.

ശബരിമല: കറുപ്പും കാഷായവും ധരിച്ച്, മാലയിട്ട് ശരണമന്ത്രങ്ങളുമായി വന്നവര്‍ക്കു മുന്നില്‍ അയ്യപ്പസ്വാമിയുടെ ശ്രീലകം 15ന് ബുധനാഴ്ച വൈകിട്ട് തുറന്നു.

Sponsored Advertisments

GP-Adv2
TSI-Adv