Kerala Express

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെയും നിയമനങ്ങളില്‍ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

വില കൂട്ടി വില്‍ക്കുന്ന അന്യസംസ്ഥാന അരി കഴിക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ പരിധികളും മറികടന്ന് വിലകൂട്ടി വില്‍ക്കുന്ന അന്യസംസ്ഥാന അരി വേണ്ടെന്നുവയ്ക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സപ്ലൈകോയുടെ ക്രിസ്മസ് മെട്രോഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുണമേന്മയുടെ കാര്യത്തില്‍ വലിയ മെച്ചമൊന്നുമില്ലെങ്കിലും ഉപയോഗിച്ചുള്ള ശീലം മാറ്റാനാവാത്തതിനാല്‍ മലയാളികള്‍ ഏറെ ആവശ്യക്കാരായുള്ള ഒരിനം അരിയാണ് അരിയാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. നമ്മുടെ ഭക്ഷ്യമന്ത്രി ആന്ധ്രയിലെത്തി അവിടുത്തെ സര്‍ക്കാരുമായി ബന്ധപ്പെട്ടതിനാല്‍ മിതമായ വിലയ്ക്ക് അരി ലഭ്യമാക്കാമെന്ന് ആന്ധ്രാസര്‍ക്കാരും സമ്മതിച്ചിരുന്നു. എന്നാല്‍ ചില കച്ചവട കേന്ദ്രങ്ങള്‍ ആന്ധ്രയില്‍ സമ്മര്‍ദ്ദം ചെലുത്തി ആ നീക്കം പരാജയപ്പെടുത്തി.

Sponsored Advertisments

TSI-Adv
GP-Adv2